Sunday, 21 May 2017

വരും വേനലിനെ പ്രണയിക്കാൻ
വർഷമേ നീ ഒരോർമ്മയാകുക
കരിഞ്ഞുണങ്ങിയ ചില്ലകളിൽ ഞാൻ
നിന്റെ പച്ചപ്പ്‌ സ്വപ്നം കാണട്ടെ
നിന്റെ വെള്ളിടികൾ എന്റെ ഉള്ളിൽ പേമാരി ചൊരിയട്ടെ
തണുത്ത മേഘക്കൂട്ടങ്ങളിലിനി
വേനൽ കത്തിപ്പടരട്ടെ
നിന്റെ ഓർമ്മകളിൽ ഞാൻ
വെയിലു പുതച്ചുറങ്ങട്ടെ...

No comments:

Post a Comment

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.