Monday, 7 August 2017

അവളൊരു മരുഭൂമിയായിരുന്നു
കള്ളിമുള്ളുകൾ നിറഞ്ഞ
മരുഭൂമി
അവളിലേക്ക്
പൊടിക്കാറ്റു വീശുന്ന
ഊടു വഴികളുണ്ടായിരുന്നു...
അവളിലൊരായിരം
മരീചികയുണ്ടായിരുന്നു
വഴി അറിയാത്ത യാത്രികന്
അവള് കരുതി വെച്ചില്ലൊരു
മരുപ്പച്ചയും ...
അവള് മഴയെ സ്വപ്നം കണ്ടിരുന്നു
തണുത്ത പകലുകളേയും

No comments:

Post a Comment

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.