ശ്രീ നാരായണ ഗുരുവും ശ്രീ നാരായണ ധർമ്മ പരിപാലനവും ...
''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ''...എന്ന മാനവികതാ സന്ദേഷം ലോകത്തെ പഠിപ്പിച്ച മഹാനാണ് ശ്രീ നാരായണ ഗുരു . ഗുരുവിന്റെ ഈ ആത്മീയ മാനവികത ദർശ്ശനമാണ് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന് നാന്ദികുറിച്ചത്. ഒരു മതവും മനുഷ്യന് അന്യമല്ലെന്നു പഠിപ്പിച്ച ഗുരു വർണ്ണ വ്യവസ്‌തതയിൽ നിന്നും സാമുദായിക കെട്ടുപാടുകളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് ശ്രമിച്ചത് ...തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനിന്ന, ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയ ഒരു കാലത്ത് ഭൂരിപക്ഷ മതത്തിനക ത്തുതന്നെ അയിത്തം കൽപിക്കപ്പെട്ട കീഴാളർക് താങ്ങും തണലുമാകാൻ അദ്ധേഹത്തിനു സാധിച്ചത് താൻ വിശ്വസിക്കുന്ന വിശ്വാസപ്രമാണങ്ങളിൽ ഉറച്ചു നിൽക്കാനുള്ള തന്റേടം കൊണ്ടു മാത്രമായിരുന്നു ... മത ത്തി ന്റെയും ജാതിയുടെയും മതിലുകൾ സ്രഷ്ടിക്കുന്ന വിടവുകളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ ഏകത്വത്തി ന്റെയും സാഹോദര്യത്തിന്റെയും ഗുരു വചനങ്ങൾക്ക് സാധിച്ചിരുന്നത് കൊണ്ടാണ് ഗുരു ദർശ്ശനങ്ങൾ ഇന്നും നിലനിൽക്കുന്നത് ... ആ ദർശ്ശനങ്ങളാണ് ഗുരു വിനെ അനശ്വരനാക്കിയത് ... ഈ ദർശ്ശനങ്ങളെ പരി പോഷിപ്പിക്കു മ്പോഴാണ് അത് ധർമ്മ പരിപാലനമാകുന്നത് . എന്നാൽ ഇന്ന് ശ്രീ നാരായണ ധർമ്മ പരിപാലനക്കാർക്ക് അധികാര മോഹം സാക്ഷാത്‌കരിക്കാനുള്ള വ്യഗ്രതയാണ്. 'മത സ്നേഹം' കാരണം ഇ പ്പോൾ ഇവർ കേരളത്തിലെ ഭൂരിപക്ഷ മതത്തിന്റെ ഐക്യത്തിനു വേണ്ടി ശ്രമിക്കുകയാണ് ... ' ഭരണകക്ഷീ പ്രീണനം' മത സ്നേഹമല്ല അധികാര മോഹം ആണെന്ന് ഉറപ്പാണ് ... വെള്ളാപള്ളികളും സമദൂരക്കാരും ജാതി തെയ്യമാടി കേരളത്തെ കാവി വത്‌കരിക്കാൻ ശ്രമിക്കുമ്പോൾ 'ഓം ശാന്തിഃ സർവ്വത്ര ' എന്ന ഗുരു വചനമാണ് കളങ്കപ്പെടുന്നത്. ഗുരു വിന്റെ വഴിയിൽ നിന്നും ഏറെ വ്യതിചലിച്ച എസ് എൻ ഡി പിക്കാർ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല...
No comments:
Post a Comment