വരും വേനലിനെ പ്രണയിക്കാൻ
വർഷമേ നീ ഒരോർമ്മയാകുക
കരിഞ്ഞുണങ്ങിയ ചില്ലകളിൽ ഞാൻ
നിന്റെ പച്ചപ്പ് സ്വപ്നം കാണട്ടെ
നിന്റെ വെള്ളിടികൾ എന്റെ ഉള്ളിൽ പേമാരി ചൊരിയട്ടെ
തണുത്ത മേഘക്കൂട്ടങ്ങളിലിനി
വേനൽ കത്തിപ്പടരട്ടെ
നിന്റെ ഓർമ്മകളിൽ ഞാൻ
വെയിലു പുതച്ചുറങ്ങട്ടെ...
തൂലിക ചലിക്കുകയാണ് ... അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്കെതിരെ, സ്വയമണിയാൻ വിധിക്കപ്പെട്ട വിലക്കുകൾക്കെതിരെ... വിലക്കപ്പെട്ടവന്റെ ശബ്ദമായ് ... നിലക്കപ്പെട്ട ശബ്ദത്തിനൂർജ്ജമായ്...
Subscribe to:
Post Comments (Atom)
നിന്നോടൊപ്പം നനയാൻ കൊതിച്ചൊരു മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.
-
ഓണം തുമ്പയും തുളസിയും പൂക്കുമ്പോൾ ... കർക്കിട മേഘങ്ങൾക്കുള്ളിൽ നിന്നും പുതു ചിങ്ങപ്പുലരിയുദിക്കുമ്പോൾ... വയൽപ്പാട്ടു...
-
കാലത്തിന്റെ കണക്കു പുസ്തകത്തിൽ കറുത്ത മഷി കൊണ്ട് , ഞാൻ എന്റെ നഷ്ടങ്ങളുടെ കണക്കെഴുതി വച്ചിട്ടുണ്ട്; എത്ര കൂട്ടിയിട്ടും എത്ര കുറച്ചി...
No comments:
Post a Comment