Monday, 12 June 2017

പുനർജ്ജനി

പുനർജ്ജനി

മണ്ണിൽ നിന്ന്
പിഴുതെറിയാനുള്ള ശ്രമത്തെ
പ്രതിരോധിക്കാനാവണം
കൂണുകളായ്‌
മരം
പുനർജ്ജനിക്കുന്നത്‌
അല്ലെങ്കിൽ
അവസാന ശ്വാസത്തിലും
മണ്ണിനോടുള്ള
തന്റെ
പ്രണയം
മരം
വെളിപ്പെടുത്തുന്നതാവാം

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.