നാളേറെയായി ഇല പൊഴിഞ്ഞു തുടങ്ങിയിട്ട്...
അതിനു മുമ്പേ വേരുണങ്ങിത്തുടങ്ങിയിരുന്നു,
ഇനി പൊഴിയാൻ ഒരില പോലും ബാക്കിയില്ല ...
എന്റെ ശിഖരങ്ങളും ഉണങ്ങിക്കഴിഞ്ഞിരിക്കുന്നു...
ഞാൻ ഒരു പാഴ് മരം
പച്ചപ്പിന്റെ ഭാവ ഭേതങ്ങളില്ലാതെ
ഉണങ്ങിക്കരിഞ്ഞ് ഒരു പാഴ്‌മരം ...
വേരുകൾ എത്ര മണ്ണിലാഴ്ത്തിയിട്ടും
ഒരിറ്റു ജലം പോലും വലിച്ചെടുക്കാനാകാതെ
മണ്ണിനെ ഇറുകെപ്പുണർന്നിട്ടും
പിടിച്ചു നിൽക്കാൻ ആവാതെ ...,
മണ്ണിനു പോലും വേണ്ടാതായിരിക്കുന്നു എന്നെ...
കാറ്റ് ഒന്നാഞ്ഞു വീശിയാൽ...,
ഞാൻ നിലം പതിക്കും .
വയ്യ , എനിക്കീ മണ്ണിൽ മരിച്ചു വീഴാൻ വയ്യ ...
അതിനു മു മ്പേ മുറിച്ചു മാറ്റൂ എന്നെ ...
വിറകിനെങ്കിലും ഉപകരിക്കട്ടെ ,.