Monday, 21 December 2015

അസ്‌തമിക്കാത്ത പ്രതീക്ഷകൾ...

ബംഗാൾ!! ബോംബുകൾ മഴയായ്‌ വർഷിക്കുന്ന ബംഗാളിന്റെ  മണ്ണ്‌ തന്നെ വിളിക്കുമെന്ന് അവൾ ഒരിക്കലും കരുതിയതല്ല...
സിത്താറിന്റെ ശബ്‌ദ വീചികളെ പ്രണയിച്ചവൾക്ക്‌ ..., ഗസലിന്റെ ഈരടികളെ പ്രണയിച്ചവൾക്ക്‌ , രവീന്ദ്രസംഗീതത്തിന്റെ ആ മണ്ണ്‌ എന്നും ഒരു സ്വപ്‌ന ഭൂമിയായിരുന്നു ... ഒരു നിയോഗം പോലെ തന്നിലേക്കെത്തി ചേർന്ന ആ ഭാരിച്ച ഉത്തരവാധിത്തങ്ങൾ ചെയ്തു തീർക്കാൻ തന്നെ അവൾ തീരുമാനിച്ചു ...
കൊൽക്കത്തയും കടന്ന് കാർ അതിവേഗം മുന്നോട്ടു കുതിച്ചു ...  നിശബ്‌ദമായ കൊൽക്കത്ത പട്ടണം  ... എന്തു പറ്റി ഈ പട്ടണത്തിനിന്ന്  ... ഇങ്ങനെ ആയിരുന്നില്ലല്ലോ കൊൽക്കത്തയെ കുറിച്ചു കേട്ടത്‌ ... താൻ അറിഞ്ഞ കൊൽക്കത്ത ഇത്ര നിശബ്ദമായിരുന്നില്ല ... !! ... തലേന്നാളത്തെ ഉറക്കം മിഴികളെ മാടി വിളിച്ചിട്ടും  കൊൽക്കത്തയുടെ കാഴ്‌ചകളിലേക്ക്‌ മിഴി അടക്കാൻ അവൾക്കായില്ല ... പാതി തുറന്നു വച്ച ജാലകത്തിലൂടെ അവൾ പുറത്തെ കാഴ്ചകൾ കണ്ടു കിടന്നു .
കാർ നേതാജി സ്ട്രീറ്റിലേക്കു പ്രവേശിച്ചപ്പോഴാണ്‌ അവൾ മറ്റൊരു കാഴ്ച കണ്ടത്‌ ... കറുത്ത വസ്ത്രധാരികളായ ഏതാനും  പേർ മൗനമായ്‌ നിരത്തു വക്കിലൂടെ നീങ്ങുന്നുണ്ട്‌  അതൊരു പ്രകടനമാണെന്ന് വ്യക്തം ... അവരും നിശബ്‌ദരാണല്ലോ ... 

"എന്താണിവിടെ ...? "

ഏറെ നേരമായി അടക്കിപ്പിടിച്ച ചോദ്യം പെട്ടൊന്നു പുറത്തു ചാടി ... ചോദിക്കണമെന്ന് കരുതിയതല്ല ,ചോദിച്ചു പോയതാണ്‌ ...

"മാഡം ഇവിടെ ഇന്നലെ ഒരു സ്‌ഫോടനം നടന്നു ...  കുറേപേർ മരിച്ചെന്നാണ് പറഞ്ഞു കേട്ടത്‌ ... അതിന്റെ ദുഖാചരണമാണ്‌  ആ റാലി "
"സ്‌ഫോടനമോ? ...എന്തിന്‌ ? "
"മാവോയിസ്റ്റ്‌ പ്രശ്‌നമാണ്‌ മാഡം "...
"ഈ ആഴ്ച ഇതിപ്പോൾ നാലാം തവണയാണ്‌ ... "
യാതൊരു സങ്കോചവും കൂടാതെ  മലയാളിയായ ടാക്സി  ഡ്രൈവർ വിഷദീകരിച്ചു  ...          കൂടുതൽ എന്തെങ്കിലും ചോദിക്കാനുള്ള  ധൈര്യം അവൾക്കുണ്ടായിരുന്നില്ല ... മാവോയിസ്റ്റ്‌ പ്രശ്‌നങ്ങൾ കേട്ടു മടുത്തതാണ്‌ മനം മടുപ്പിക്കുന്ന കഥകൾ കേൾക്കാൻ ഇനിയും വയ്യ...
  "മാഡം റൈറ്റേഴ്‌സ്‌ ബിൽഡിംഗ്‌ "
റൈറ്റേഴ്‌സ്‌ ബിൽഡിംഗിനു മുന്നിൽ കാർ ബ്രൈക്കിട്ടു നിന്നു ...

  റൈറ്റേഴ്‌സ്‌ ബിൽഡിംഗ്‌ !! 

ഏറെ മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ റൈറ്റേഴ്‌സ്‌ ബിൽഡിങ്ങിന്റെ പടികയറുമ്പോൾ തന്റെ ഉള്ളി ലും ഒരു കനൽ എരിയുന്നത്‌ അവൾ അറിഞ്ഞു ... 
 
കയ്യിലിരുന്ന പോസ്റ്റ്‌ കവർ തുറന്നു കാണിച്ചപ്പോൾ തന്നെ ചിരിച്ചു കൊണ്ട്‌  സെക്ക്യൂരിറ്റി വഴി കാണിച്ചു ...

റൂം നമ്പർ 37 നു മുന്നിൽ   അധികം കാത്തു നിൽക്കേണ്ടി വന്നില്ല പ്ര വേശനാനുമതി ലഭിക്കാൻ ...,  തിരക്കുകളിൽ മുഴുകി ഇരിക്കുക യായിരുന്ന മുഖ്യമന്ത്രി എല്ലാതിരക്കുകളെയും മാറ്റിവച്ച്‌ അവൾക്കി രിക്കാൻ അനുമതി കൊടുത്തു ...
തുടർന്ന് പകുതി ഹിന്ദിയിലും മറുപകുതി   ഇംഗ്ലീഷിലുമായി അദ്ധേഹം പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു ...
സിനഗുഡി ഒരു മാവോയിസ്റ്റ്‌  ബാധിത പ്രദേഷമാണ്‌
അവിടെ സമാധാനം പുന:സ്ഥാപിക്കണം ... തനിക്കതിനു കഴിയും അതുകൊണ്ടാണ്‌ തന്നെ സിനഗുഡിയിലെ ജില്ലാ മേധാവിയായി നിയ മിക്കുന്നത്‌ ...

ഉത്തരവാധിത്തങ്ങൾ ഭാരിച്ചതാണെന്നറിയാമെങ്കിലും പ്രതീക്ഷ സ്ഫുരിക്കുന്ന ആ മുഖത്തു നോക്കി തനിക്കതിനു സാധിക്കില്ല എന്നു പറയാൻ കഴിയുമായിരുന്നില്ല ...
റൈറ്റേഴ്‌സ്‌ ബിൽഡിംഗിനോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ മറ്റൊരു മുഖമായിരുന്നു ... ,

വിശ്വനാഥൻ !!   

വിശ്വനാഥന്‌ ഒരു പക്ഷെ തന്നെ സഹായിക്കാനായേക്കും ...  കാത്തു കിടന്ന ടാക്‌സിയിൽ കയറി വീണ്ടും യാത്രയാരംഭിച്ചു ലക്ഷ്യം സിനഗുഡിയിലെ ജില്ലാ ആസ്ഥാനമാണ്‌ ...  ജാലകത്തിലൂടെ വീശുന്ന തണുത്ത കാറ്റ്‌   അവളുടെ ഓർമ്മകളെ വയനാടൻ മല നിരകളിലേക്കാനയിച്ചു ... വിശ്വനാഥന്റെ മുഖം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു ... വയനാടിന്റെ മനോഹാരിതയെ വിശ്വനാഥനോളം   ഇഷ്‌ടപ്പെട്ട മറ്റൊരാളുണ്ടാവില്ല  ... വയനാടിന്റെ മലയോരങ്ങളിൽ  തോളിൽ തൂക്കുന്ന ഒരു സഞ്ചിയുമായി  പച്ചമരുന്നു ശേഖരിച്ചു നടന്ന അയാൾ ഒരു മാവോയിസ്റ്റ്‌ ആണെന്ന് താൻ ഒരിക്കലും അറിഞ്ഞിരുന്നില്ല .ഒടുവിൽ അയാളെ അറസ്റ്റു ചെയ്യണമെന്ന ഇന്റലിജൻസ്‌ റിപ്പോർട്ട്‌ വന്നപ്പോൾ താൻ ശരിക്കും ഞെട്ടി ! തന്റെ നിർധേഷ പ്രകാരം ഉടൻ തന്നെ പോലീസ്‌ അയാളെ അറസ്റ്റു ചെയ്തു...  തുടർന്ന് താനും ഭാഗവാക്കായ ചോദ്യം ചെയ്യലിലാണ്‌ കണ്ണീരണിയിക്കുന്ന അയാളു ടെ കഥന കഥ അറിഞ്ഞത്‌ ... അന്നു തീരുമാനിച്ചുറച്ചതാണ്‌  തന്റെ ജീവൻ ത്വജിച്ചും കഷ്ടപ്പെടുന്ന, നിസ്സഹായരായവരെ സഹായിക്കുമെന്ന് ഇനിയും ഈ മണ്ണിൽ ചോര പ്പുഴ ഒഴുക്കാൻ അനുവധിക്കില്ലെന്ന്... ഏറെ പാടു പെടേണ്ടി വന്നു അന്ന് തനിക്ക്‌ വിശ്വനാഥനെ പറഞ്ഞു മനസ്സിലാക്കാൻ,  ഒടുവിൽ അയാൾ വഴങ്ങി ... അയാളുടെ സഹായത്തോടെ വയനാടിലെ മാവോവാദികളുമായി ഗവൺമെന്റ്‌ ചർച്ച നടത്തി അതിനു ജില്ലാ കലക്‌ടർ എന്ന നിലയിൽ മുൻകൈ എടുത്തത്‌ താൻ ആണ്‌ ... ഒടുവിൽ ആയുധം വച്ചു കീഴടങ്ങാൻ അവരോടാവശ്യപ്പെട്ടു . തന്നെ വിശ്വസിച്ചു കീഴടങ്ങിയ അവർക്ക്‌ നല്ലൊരു ജീവി തം    തിരികെ കൊടുക്കാനും തനിക്കു സാധിച്ചു ... കാര്യങ്ങൾ നല്ല നിലയിൽ പരിഹരിച്ചതിന്‌ ഗവർണ്ണറും മുഖ്യമന്ത്രിയുമടക്കം മാധ്യമങ്ങളുടെയും പ്രശംസ ലഭിക്കുകയുണ്ടായി ... വിശ്വനാഥന്റെ സഹായം കൊണ്ടാണ്‌ അന്ന് തനിക്കതിനു സാധിച്ചത്‌ ...  

  ഓർമ്മകളുടെ പേമാരി പെയ്‌തൊഴിഞ്ഞത്‌ സിനഗുഡിയുടെ ജില്ലാ
ആസ്ഥാനത്താണ്‌  ...

ഉടൻ തന്നെ വിശ്വനാഥനെഴുതി  എത്രയും പെട്ടൊന്ന് സിനഗുഡിയിൽ എത്തിച്ചേരണ മെന്ന അപേക്ഷയോടെ ...

ഇനിമറ്റൊരു ദൗത്യം കൂടി ചെയ്യാനുണ്ട്‌  സിനഗുഡിയുടെ ആത്മാവിനെ തൊട്ടറിയാൻ ഒരു യാത്രകൂടി ...

അകലെ ചക്രവാള സീമയിൽ ഇരുൾ കനക്കുമ്പോൾ എവിടെയോ നിന്നൊഴുകി എത്തിയ ഗസലിന്റെ ഈരടികൾക്ക്‌ കാതോർത്ത്‌ അവൾ മയങ്ങി ...

അടു ത്ത പുലരിയിൽ  അവൾ സിനഗുഡിയുടെ ഗ്രാമങ്ങൾ തേടി ഇറങ്ങി   മനം മടുപ്പിക്കുന്ന കാഴ്ചകളായിരുന്നു അവളെ അവിടെ കാത്തിരുന്നത്‌,  വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരു നാട്‌ ... കണ്ണുനീരുറഞ്ഞ കണ്ണുകളുമായി സ്ത്രീകൾ ... അധികാരത്തിന്റെ ബൂട്ടുകൾ തേടിവന്നപ്പോൾ വനാന്തരങ്ങളിൽ പോയ്‌ ഒളിക്കേണ്ടി വന്ന ഉറ്റവരെക്കുറിച്ചുള്ള ആകുലതകളാണ്‌ ആ  കണ്ണുകളിൽ   ... 

ഒപ്പം അധികാരികൾ പിച്ചി ചീന്തി എറിഞ്ഞ തങ്ങളുടെ പെൺ മക്കളെ ക്കുറിച്ചോർത്തുള്ള വിഹ്വലതകളും ... താൻ ഒരു സ്ത്രീ ആയതിനാലാവാം ഇവർ ഇതെല്ലാം തുറന്നു പറയുന്നത്‌ ... അവൾ ഓർത്തു ... 
പെട്ടൊന്ന് കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു ...മറു തലയ്ക്കൽ വിശ്വനാഥൻ ...നാളുകൾക്കിപ്പുറം ആ ശബ്‌ദം തനിക്കിന്നും സുപരിചിതമാണ്‌ ...

"മീരാ.. ഞാൻ സിനഗുഡിയിൽ എത്തിയിട്ടുണ്ട്‌ നാളെ നേരിൽ കാണാം" ...

ഉടൻ തന്നെ ഫോൺ ഡിസ്‌കണക്ടായെങ്കിലും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ്‌ അവളിൽ നിന്നു മുയർന്നു ...

സിനഗുഡിയോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോൾ  അവൾ അവർക്കൊരു വാഗ്‌ദാനം നൽകിയിരുന്നു ...

കാടുകളിലേക്കു ചേക്കേറേണ്ടി വന്ന അവരുടെ  ഉറ്റവരെ  തിരിച്ചു കൊണ്ടുവരുമെന്ന് ... ഇനി ആരും അധികാരത്തിന്റെ ധ്വം സനത്തിനിരയാകില്ലെന്ന് ...അവർക്കും മനുഷ്യരെപ്പോലെ ജീവിക്കാനാകുമെന്ന്...

അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിര അലയടിക്കുന്നത്‌ അ പ്പോൾ അവൾക്കു കാണാമായിരുന്നു ...

Monday, 14 December 2015

ചങ്ങലകൾ അഴിയുകയാണ്‌
മതിലുകൾ തകരുകയാണ്‌
ചില്ലുജാലകങ്ങൾ തുറക്കപ്പെടുന്നു
തുരുമ്പെടുത്ത കമ്പിക്കൂട്ടിൽ
സ്വർണ്ണച്ചിറകുള്ള പക്ഷി ...;
അവൾ തേങ്ങുകയാണെന്നോ...!
തന്റെ ചിറകടിക്ക്‌
ആ കൂടിനെ തകർക്കാൻ കഴിയുമെന്ന്‌;
അനന്തമായ ആകാശത്തിൽ,
തനിക്ക്‌ വിഹരിക്കാമെന്ന്‌ ;
തന്റെ സ്വപ്നങ്ങൾ ,
യാതാർത്ഥ്യമാകുമെന്ന്‌ ;
എന്തേ അവൾ അറിയുന്നില്ല!
അതോ ..?
സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങൾ ,
അവൾക്കു വേണ്ടെന്നാണോ...

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.